Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപകടമൊഴിവാക്കാൻ സിഗ്നലുകളിൽ ഇഫ്താർ വിതരണം

നെസ്‌ലെ കമ്പനിയുമായി സഹകരിച്ച് സൗദി സാമൂഹിക പ്രതിബദ്ധതാ കേന്ദ്രം വളണ്ടിയർമാർ സിഗ്നലുകളിൽ ഡ്രൈവർമാർക്ക് ഇഫ്താർ പേക്കറ്റുകൾ വിതരണം ചെയ്യുന്നു. 

റിയാദ്- പ്രധാന നഗരങ്ങളിലെ സിഗ്നലുകളിൽ ഇഫ്താർ പേക്കറ്റ് വിതരണം തുടരുന്നു. ഇഫ്താറിനു തൊട്ടു മുമ്പ് റോഡുകളിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി സാമൂഹിക പ്രതിബദ്ധതാ കേന്ദ്രം നെസ്‌ലെ കമ്പനിയുമായി സഹകരിച്ചാണ് റിയാദിലെയും ജിദ്ദയിലെയും ദമാമിലെയും പ്രധാന സിഗ്നലുകളിൽ പത്തു ലക്ഷം ഇഫ്താർ പേക്കറ്റുകൾ വിതരണം ചെയ്യുന്നത്. 

ഇഫ്താർ സമയത്ത് വീടുകളിലെത്താനുള്ള ധിറുതിക്കിടെ ഈ സമയത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. സുരക്ഷാ കാര്യങ്ങളിൽ പ്രത്യേകം പരിശീലനം നൽകിയ 500 ലേറെ വളണ്ടിയർമാർ മുഖേനെയാണ് ഇഫ്താർ വിതരണ പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം വിതരണം ചെയ്യുന്ന ഇഫ്താർ പേക്കറ്റുകളുടെയും ഇഫ്താർ വിതരണം ചെയ്യുന്ന സിഗ്നലുകളുടെയും എണ്ണം വർധിപ്പിക്കാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. 

സിഗ്നലുകളിലും റോഡുകളിലും മഗ്‌രിബ് ബാങ്കിനു തൊട്ടുമുമ്പ് ഡ്രൈവർമാർക്ക് ഇഫ്താർ വിതരണം ചെയ്യുന്ന പദ്ധതി എല്ലാ വർഷവും പതിവായി നടപ്പാക്കുന്നുണ്ടെന്ന് സൗദി സാമൂഹിക പ്രതിബദ്ധതാ കേന്ദ്രം സി.ഇ.ഒ ഇബ്രാഹിം അൽമുഅ്തശ് പറഞ്ഞ്. ഇഫ്താർ പേക്കറ്റുകളിൽ ഒരു ഭാഗം നിർധന കുടുംബങ്ങൾ താമസിക്കുന്ന ഗല്ലികളിലും വിതരണം ചെയ്യുന്നുണ്ടെന്ന് ഇബ്രാഹിം അൽമുഅ്തശ് പറഞ്ഞു.

 

Tags

Latest News