Sorry, you need to enable JavaScript to visit this website.
Friday , May   07, 2021
Friday , May   07, 2021

കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ  വിദേശികൾ പാടില്ലെന്ന് നിർദേശം

കുവൈത്ത് സിറ്റി- കുവൈത്ത് ബാങ്കുകളിലെ ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കരുതെന്ന് നിർദേശം. രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ കുറഞ്ഞത് 70 ശതമാനമെങ്കിലും സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് ഉത്തരവ് എല്ലാ ബാങ്കുകൾക്കും നൽകിയിട്ടുണ്ട്. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ റിക്രൂട്ട് ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്്. തസ്തികയ്ക്ക് യോജിച്ച സ്വദേശികളില്ലെങ്കിൽ പ്രാപ്തരായ സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകി പദവികളിൽ നിയമിക്കണമെന്നും നിർദേശമുണ്ട്. 
കുവൈത്തിന്റെ ജി.ഡി.പി ഈ വർഷം 8 ശതമാനം കുറയുമെന്ന് രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) മുന്നറിയിപ്പ് നൽകി. എണ്ണയിതരെ മേഖലയിൽ 6 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി മറികടക്കാൻ കുവൈത്തിന് കഴിഞ്ഞാൽ ഈ കുറവ് പരിഹരിക്കാൻ കഴിഞ്ഞേക്കുമെന്നും റിപ്പോർട്ടിലുണ്ട്. ജനജീവിതം സാധാരണ നിലയിലായാൽ മാത്രമേ കുവൈത്തിന്റെ സമ്പദ്‌മേഖലയിൽ ഉണർവുണ്ടാകൂ. ഒപ്പം പൊതു ഖജനാവിൽ നിന്നുള്ള ചെലവ് നിയന്ത്രിക്കുകയും വേണം. കുവൈത്തിന്റെ സമ്പദ് രംഗത്ത് ഘടനാപരമായ പരിഷ്‌കാരം വേണമെന്ന മുന്നറിയിപ്പാണ് ഐ.എം.എഫ് റിപ്പോർട്ട് നൽകുന്നതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് അൽ ഹാശിൽ പറഞ്ഞു. 

Tags

Latest News