Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ പ്രതികളെക്കുറിച്ച് സൂചന

കൊണ്ടോട്ടി- ദുബായിൽ നിന്നെത്തിയ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പോലീസ്. തട്ടിക്കൊണ്ടുപോയവർ ഇയാളെ വീടിന് സമീപം ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു.പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും കരിപ്പൂർ പോലീസ് പറഞ്ഞു. പേരാമ്പ്ര സ്വദേശിയായ 52കാരൻ വ്യാഴാഴ്ച രാവിലെ ടാക്‌സി കാറിൽ സഞ്ചരിക്കുന്നതിനിടെ വിമാനത്താവളത്തിന് സമീപം ഉണ്യാൽ പറമ്പിൽ വച്ച് തടഞ്ഞു നിർത്തി മറ്റൊരു കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ദുബായിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണവുമായി ബന്ധപ്പെട്ടാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.കൊണ്ടുവന്ന സ്വർണം കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയെന്നാണ് ഇയാൾ പറഞ്ഞത്.സ്വർണം അന്വേഷിച്ച് തട്ടിക്കൊണ്ടുപോയ സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.കണ്ണുകെട്ടിയതിനാൽ സഞ്ചരിച്ച സ്ഥലം വ്യക്തമായിട്ടില്ലെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകി.ഇയാൾ സഞ്ചരിച്ച പ്രീ പെയ്ഡ് ടാക്‌സി കാർ ഡ്രൈവറുടെ പരാതിയിലാണ് കരിപ്പൂർ പോലീസ് കേസെടുത്തത്. 

Latest News