യുവ ഫോർവേഡ് ലിസ്റ്റൻ കൊളാസൊ അടുത്ത ഐ.എസ്.എല്ലിൽ എ.ടി.കെ. മോഹൻ ബഗാനു കളിക്കും. ഇന്ത്യൻ ഫുട്‌ബോളിൽ ഒരു ആഭ്യന്തര താരത്തിന് കിട്ടുന്ന ഏറ്റവുമുയർന്ന ട്രാൻസ്ഫർ തുകക്ക് ഹൈദരാബാദ് എഫ്.സിയാണ് ഇരുപത്തിരണ്ടുകാരനെ കൈമാറിയത്.
ലിസ്റ്റൺ കൊളാസൊ ഈയിടെ ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവുമധികം തുക കിട്ടുന്ന ആഭ്യന്തര കളിക്കാരനായി. ഒരു കോടിയിലേറെ രൂപയാണ് ട്രാൻസ്ഫർ തുകയെന്നാണ് സൂചന. യുവ ഫോർവേഡ് ലിസ്റ്റൻ കൊളാസൊ അടുത്ത ഐ.എസ്.എല്ലിൽ എ.ടി.കെ. മോഹൻ ബഗാനു കളിക്കും. ഇന്ത്യൻ ഫുട്‌ബോളിൽ ഒരു ആഭ്യന്തര താരത്തിന് കിട്ടുന്ന ഏറ്റവുമുയർന്ന ട്രാൻസ്ഫർ തുകക്ക് ഹൈദരാബാദ് എഫ്.സിയാണ് ഇരുപത്തിരണ്ടുകാരനെ കൈമാറിയത്. ഗോവക്കാരനായ ലിസ്റ്റൻ ഐ.പി.എല്ലിൽ 23 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലു ഗോളടിക്കുകയും മൂന്ന് ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ഐ.എസ്.എല്ലിലെ പ്രകടനത്തിന്റെ ബലത്തിൽ ലിസ്റ്റന് ദേശീയ ടീമിലും സ്ഥാനം ലഭിച്ചിരുന്നു.
പുതിയ സീസണിന് മുന്നോടിയായി എ.ടി.കെ മോഹൻ ബഗാൻ നടത്തുന്ന ഏറ്റവും നിർണായകമായ നീക്കമായി ലിസ്റ്റനുമായുള്ള കരാർ. നിലവിലെ റണ്ണേഴ്‌സ്അപ്പാണ് അവർ.
ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്.സിയിൽ ചേരും മുമ്പ് ലിസ്റ്റൻ എഫ്.സി ഗോവക്ക് മൂന്നു സീസൻ കളിച്ചിരുന്നു. സ്റ്റാർടിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്നതോടെ 2019 ൽ ഹൈദരാബാദിലേക്ക് ചേക്കേറുകയായിരുന്നു. ഹൈദരാബാദ് ടീമിലാണ് ലിസ്റ്റന്റെ പ്രതിഭ മിന്നിത്തിളങ്ങിയത്. 11 മത്സരങ്ങളിൽ സ്റ്റാർടിംഗ് ഇലവനിലുണ്ടായിരുന്നു.
ഇന്ത്യൻ ഫുട്‌ബോളിൽ കൂടുതൽ തുക കിട്ടിയ രണ്ടാമത്തെ താരം സൂസയ്‌രാജാണ്. 2019 ൽ സൂസയ്‌രാജ് ജാംഷഡ്പൂർ എഫ്.സിയിൽ നിന്ന് എ.ടി.കെയിൽ ചേർന്നത് 90 ലക്ഷം രൂപയുടെ ട്രാൻസ്ഫറിലാണ്. പിറ്റേ വർഷം മൻവീർ സിംഗും മില്യൺ ഡോളർ ബേബിയായി. എഫ്.സി ഗോവയിൽ നിന്ന് മൻവീറിനെ എ.ടി.കെ റാഞ്ചിയത് 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്.
ട്രാൻസ്ഫർ മാർക്കറ്റിൽ നാലാമത്തെ കൂടുതൽ തുക കിട്ടിയത് മലയാളി താരം ആശിഖ് കുരുണിയനാണ്. 2019 ൽ പുനെ സിറ്റി എഫ്.സിയിൽ നിന്ന് ആശിഖിനെ ബംഗളൂരു എഫ്.സി സ്വന്തമാക്കിയത് 75 ലക്ഷം രൂപക്കാണ്. തൊട്ടുപിന്നിൽ യുവ ഗോൾകീപ്പർ ധീരജ് സിംഗ് അഞ്ചാം സ്ഥാനത്തുണ്ട്. എ.ടി.കെയിൽ റിസർവ് ഗോൾ കീപ്പറായിരുന്ന ധീരജ് സിംഗിനെ 70 ലക്ഷം രൂപക്ക് ഈ ജനുവരിയിൽ എഫ്.സി ഗോവ സ്വന്തമാക്കി. അണ്ടർ-17 ലോകകപ്പിലൂടെ ശ്രദ്ധ നേടിയ കളിക്കാരനാണ് ധീരജ്. നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിരുന്നു.