ഡി.ജി.പി ആയിരുന്ന എം.കെ. ജോസഫാണ് വിജയന്റെ പ്രതിഭ തിരിച്ചറിഞ്ഞതും പതിനേഴാം വയസ്സിൽ കേരളാ പോലീസിൽ കളിപ്പിച്ചതും.
ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാളാണ് മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം. വിജയൻ. ഇന്ത്യൻ ഫുട്‌ബോളിന്റെ ചെറുവട്ടത്തിൽ വിജയൻ നേടാത്തതായി അധികമൊന്നുമില്ല. ഇപ്പോഴും നിരവധി റെക്കോർഡുകളുടെ ഉടമയാണ് വിജയൻ. വിജയന്റെ റെക്കോർഡുകളിലൂടെ...
ഇന്ത്യൻ ഫുട്‌ബോളിലെ വേഗമേറിയ ഗോൾ
ഇന്റർനാഷനൽ ഫുട്‌ബോളിലെ തന്നെ വേഗമേറിയ ഗോളുകളിലൊന്നിന്റെ ഉടമയാണ് ഐ.എം. വിജയൻ. വിജയനേക്കാൾ വേഗത്തിൽ ഗോളടിക്കാൻ ഒരു ഇന്ത്യൻ താരത്തിനും ഇതുവരെ സാധിച്ചിട്ടില്ല. വിജയൻ വിരമിച്ചിട്ട് ഒന്നരപ്പതിറ്റാണ്ടായി. 1999 ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ വിജയൻ ഗോളടിച്ചത് പന്ത്രണ്ടാമത്തെ സെക്കന്റിലായിരുന്നു. 2003 ലെ ആഫ്രൊ ഏഷ്യൻ ഗെയിംസിനു ശേഷം വിജയൻ വിരമിച്ചു. മോഹൻ ബഗാൻ, കേരളാ പോലീസ്, ജെ.സി.ടി മിൽസ്, എഫ്.സി കൊച്ചിൻ തുടങ്ങിയ മുൻനിര ടീമുകളുടെ ജഴ്‌സിയണിഞ്ഞിട്ടുണ്ട് വിജയൻ.
ഒന്നിലേറെ തവണ അവാർഡ്
ഒന്നിലേറെ തവണ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്ലയർ ഓഫ് ദ ഇയർ ബഹുമതി നൽകി ആദരിച്ച ആദ്യ കളിക്കാരനാണ് വിജയൻ. മൂന്നു തവണ വിജയൻ പ്ലയർ ഓഫ് ദ ഇയറായി. സുനിൽ ഛേത്രി പിന്നീട് വിജയനെ മറികടന്നു. ഛേത്രി ആറു തവണ പ്ലയർ ഓഫ് ദ ഇയറായി. 1993, 1997, 1999 വർഷങ്ങളിലാണ് വിജയൻ പ്ലയർ ഓഫ് ദ ഇയർ ആയത്.
അർജുന അവാർഡ്
ഐ.എം. വിജയനെ 2003 ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. 2000 ത്തിൽ വിജയനെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പത്മശ്രീ ബഹുമതിക്ക് ശുപാർശ ചെയ്തു. 2017 ൽ കേന്ദ്ര സ്‌പോർട്‌സ് മന്ത്രാലയം വിജയനെ ഫുട്‌ബോളിന്റെ ദേശീയ നിരീക്ഷകനായി നിയമിച്ചു.
ഡി.ജി.പി ആയിരുന്ന എം.കെ. ജോസഫാണ് വിജയന്റെ പ്രതിഭ തിരിച്ചറിഞ്ഞതും പതിനേഴാം വയസ്സിൽ കേരളാ പോലീസിൽ കളിപ്പിച്ചതും.
പഫുട്‌ബോൾ കരിയർ അവസാനിച്ച ശേഷം വിജയൻ പോലീസിൽ തിരിച്ചെത്തി. ഇപ്പോൾ കേരളാ പോലീസ് ഫുട്‌ബോൾ അക്കാദമിയുടെ ഡയരക്ടറാണ്.