Sorry, you need to enable JavaScript to visit this website.

മാസ്‌ക് ധരിക്കാതെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ 500 രൂപ പിഴ

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മാരക പ്രഹരം ഏല്‍പിച്ചു കൊണ്ടിരിക്കെ, രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരില്‍നിന്നും റെയില്‍വേ പരിസരത്ത് എത്തുന്നവരില്‍നിന്നും 500 രൂപ പിഴ ഈടാക്കാനാണ് റെയില്‍വേയുടെ തീരുമാനം.  ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പോലിസിന്റെ പരിശോധനയുണ്ടാവും.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്താന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ആദ്യതവണ 1,000 രൂപയും രണ്ടാമത് പിടിക്കപ്പെടുന്നവര്‍ക്ക് 10,000 രൂപയും പിഴ ഈടാക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.  

 

Latest News