Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഒറ്റ ദിവസം 2.34 ലക്ഷം പേർക്ക് കോവിഡ്; മരണം 1341

ന്യൂ​ദ​ൽ​ഹി- രാ​ജ്യ​ത്ത് 24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്ക് കൂടി കോവിഡ് ബാധിച്ചു. 2,34,692 പേ​ർ​ക്കാണ് പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. കോവിഡ് വ്യാപിച്ചു തുടങ്ങിയതിനുശേഷം ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. 17 ലക്ഷത്തിനടത്താണ് ആക്ടീവ് കേസുകള്‍.

വിവിധ സംസ്ഥാനങ്ങളിലായി 1,341 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ  മ​ര​ണ​സം​ഖ്യ 1,75,649 ആ​യും വർധിച്ചു. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാധിച്ചവരുടെ  എ​ണ്ണം 1,45,26,609 ആ​യതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 16,79,740 പേ​രാണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,23,354 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,26,71,220 ആ​യി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 11,99,37,641 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യും കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 

Latest News