Sorry, you need to enable JavaScript to visit this website.

തമിഴ് ഹാസ്യ താരം വിവേക് അന്തരിച്ചു

ചെ​ന്നൈ- പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ താ​രം വി​വേ​ക്(59) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.35നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഹാസ്യ നടനായി പേരെടുത്ത വിവേക് സാ​മി, ശി​വാ​ജി, അ​ന്യ​ൻ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു.  ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യി​രി​ക്കെ മു​ൻ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൽ ക​ലാം, ര​ജ​നി​കാ​ന്ത് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 2009ൽ ​ പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു.

തൂ​ത്തു​ക്കു​ടി​യി​ലെ കോ​വി​ൽ​പ​ട്ടി​യി​ൽ 1961 ന​വം​ബ​ർ 19 നാ​ണ് വി​വേ​ക് ജ​നി​ച്ച​ത്.വി​വേ​കാ​ന​ന്ദ​ൻ എ​ന്നാണ് മുഴുവന്‍ പേര്. മ​ധു​ര​യി​ലെ അ​മേ​രി​ക്ക​ൻ കോ​ള​ജി​ൽ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. സം​വി​ധാ​യ​ക​ൻ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ തി​ര​ക്ക​ഥാ സ​ഹാ​യി​യാ​യാണ് ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെത്തിയത്.

1987ൽ‌ ​മ​ന​തി​ൽ ഉ​രു​തി വേ​ണ്ടും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്  അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ര​ജ​നി​കാ​ന്ത്, വി​ജ​യ്, അ​ജി​ത്, വി​ക്രം, ധ​നു​ഷ്, സൂ​ര്യ തു​ട​ങ്ങി എ​ല്ലാ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം വേ​ഷ​മി​ട്ടു. ഒ​രു നു​ണ​ക്ക​ഥ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചിട്ടുണ്ട്.

ഹ​രീ​ഷ് ക​ല്യാ​ണ്‍ നാ​യ​ക​നാ​യെ​ത്തി​യ ധാ​രാ​ള പ്ര​ഭു എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഒ​ടു​വി​ല്‍ വേ​ഷ​മി​ട്ട​ത്.ഭാ​ര്യ: അ​രു​ൾ​സെ​ൽ​വി. മ​ക്ക​ൾ: അ​മൃ​ത​ന​ന്ദി​നി, തേ​ജ​സ്വി​നി, പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​ർ.

 

Latest News