Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിതര്‍ക്ക് രക്തം   കട്ട പിടിക്കാനുള്ള സാധ്യത കൂടുതല്‍ 

ന്യൂയോര്‍ക്ക്- കോവിഡ് രോഗബാധ മൂലം രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയേറെ. കോവിഡ് രോഗബാധിതരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ആരോഗ്യമുള്ള മനുഷ്യരേക്കാള്‍ 100 മടങ്ങും വാക്‌സിന്‍ എടുത്ത് ആളുകളില്‍ നിരവധി മടങ്ങും കൂടുതലാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി.   പഠനം കണ്ടെത്തിയ പ്രകാരം അപൂര്‍വമായി കണ്ട് വന്നിരുന്ന സെറിബ്രല്‍ വെന്‍സ് ത്രോംബോസിസ് എന്ന അവസ്ഥ കോവിഡ്  രോഗികളില്‍ വളരെ സാധാരണയായി കണ്ട് വരുന്നുണ്ട്. ഏറ്റവും ആശങ്ക പരത്തുന്ന കാര്യം ഈ അവസ്ഥ കൂടുതലായി കണ്ട് വരുന്നത് 30 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് എന്നതാണ്. ഇത് വരെ ഈ അവസ്ഥ കണ്ടെത്തിയതില്‍ 30 ശതമാനം പേരും 30 വയസ്സിന് താഴെ പ്രായമുള്ളവരാണ്.
വാക്‌സിന്‍ എടുത്ത ആളുകളെക്കാള്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത 8 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്. സാധാരണ ആരോഗ്യമുള്ള ആളുകളേക്കാള്‍ കോവിഡ് രോഗികളില്‍ ഈ അവസ്ഥ  വരാനുള്ള സാധ്യത 100 മടങ്ങാണ്. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസേനയ്ക്ക വാക്‌സിന്‍ മൂലം രക്തം കട്ട പിടിയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിറകെയാണ് പുതിയ പഠനം പുറത്ത് വന്നിരിക്കുന്നത്. വാക്‌സിന്‍ അപകടകരമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിറകേ നടത്തിയ പഠനങ്ങളില്‍ വാക്‌സിന്‍ അപകടകരമല്ലെന്നും ഉപയോഗിക്കാന്‍ സുരക്ഷിതമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചിരുന്നു.  

Latest News