Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമ്മയുടെ സാരി, ടീ ഷര്‍ട്ട് കട്ട് ചെയ്ത് ബ്ലൗസ്... സനൂഷയുടെ വിഷു മേക്കോവര്‍ വൈറല്‍

അമ്മയുടെ സാരി,  സ്വന്തം ടീ ഷര്‍ട്ടു ചെയ്തുണ്ടാക്കിയ ബ്ലൗസ്... നടി സനൂഷ വിഷുച്ചിത്രത്തിന് ഒരുങ്ങിയത് ഇങ്ങനെ...

'വിഷുവിന് വീട്ടിലായിരുന്നാല്‍ സാരിയുടുത്ത് ചിത്രങ്ങളെടുക്കാന്‍ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും.'

'അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോള്‍ ഞാനൊരു ന്യൂജന്‍ ഗേളായി, ടീ ഷര്‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ.'സാരി അണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സനൂഷ കുറിച്ചു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/10a.jpg

'ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാല്‍ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങള്‍ക്കേവര്‍ക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു.'സനൂഷ പറയുന്നു.

ബാലനടിയായി സിനിമയിലെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് സനുഷ. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.  2012ലാണ് മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലൂടെ സനുഷ നായികയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമായി. തെലുങ്കില്‍ അടുത്തിടെ പുറത്തിറങ്ങിയ ജെഴ്‌സിയാണ് സനുഷ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.

 

Latest News