ജിദ്ദ- സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. നിലവിൽ ചികിത്സയിലുള്ള 9.285 പേരിൽ 1,034 പേരാണ് ഗുരുതരാവസ്ഥയിൽ. പുതുതായി രോഗം ബാധിച്ചത് 964 പേർക്കാണ്. 918 പേരുടെ രോഗം ഭേദമായി. പത്തു പേരാണ് മരിച്ചത്.
ഏറ്റവും കൂടുതൽ പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് റിയാദ് പ്രവിശ്യയിലാണ്. 402.
മറ്റു പ്രവിശ്യകളിലെ നില:
മക്ക-215
കിഴക്കൻ പ്രവിശ്യ-157
മദീന-39
അസീർ-36
അൽ ഖസീം-23
തബൂക്ക്-19
ഹായിൽ-18
ജിസാൻ-15
ഉത്തര അതിർത്തി-12
അൽ ബാഹ-11
നജ്‌റാൻ -10
അൽ ജൗഫ്-7







