ഫ്രഞ്ച് വിരുദ്ധ സമരങ്ങള്‍ക്കിടെ പാക്കിസ്ഥാനില്‍ നാലു മണിക്കൂര്‍ സോഷ്യല്‍ മീഡിയാ വിലക്ക്

ഇസ്‌ലാമാബാദ്- പാക്കിസ്ഥാനിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ തെഹ്‌രീകെ ലബയ്ക് പാക്കിസ്ഥാന്‍ (ടി.എല്‍.പി) പ്രവര്‍ത്തകര്‍ മാസങ്ങളായി നടത്തി വരുന്ന ഫ്രഞ്ച് വിരുദ്ധ സമരങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ്, യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വെള്ളിയാഴ്ച 11 മണി മുതല്‍ മൂന്ന് മണി വരെയാണ് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ഉത്തരവിട്ടത്. ക്രമസമാധാനവും സുരക്ഷയും മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയാ ആപ്പുകള്‍ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണെന്ന് അതോറിറ്റി ഉത്തരവില്‍ പറയുന്നു. അതേസമം വിലക്കിനു കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രവാചക കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും ഫ്രാന്‍സിന്റെ അംബാസഡറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ടി.എല്‍.പി മാസങ്ങളായി സമരം നടത്തി വന്നതോടെ സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമപ്രകാരം ഈ പാര്‍ട്ടിയെ നിരോധിക്കുകയും നേതാവ് സാദ് റിസ്‌വിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ടിഎല്‍പി പ്രവര്‍ത്തകര്‍ പ്രതിഷേധം ശ്ക്തമാക്കുകയായിരുന്നു.  


 

Latest News