ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

ദോഹ-തിരുവല്ല കോഴഞ്ചേരി സ്വദേശി ജിജോ പൂവേലില്‍ ഈശോ (35) ഹൃദയാഘാതം മൂലം നിര്യാതനായി.
ഏഴ് വര്‍ഷത്തോളമായി ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.

ഫോണ്‍ വിളിച്ച് പ്രതികരണമില്ലാത്തതിനെതുടര്‍ന്ന് റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സ്ഥിരീകരിച്ചു.

റീതുവാണ് ഭാര്യ. ഹേബല്‍, ഹേമല്‍ മക്കളാണ് .നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News