പാറശാലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം- ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പാറശാല കുഴിഞ്ഞാംവിള സ്വദേശി മീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പോലീസില്‍ കീഴടങ്ങി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുഖത്തും കഴുത്തിനും വെട്ടേറ്റ മീന  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Latest News