പൊന്നാനി- പ്രമുഖ പണ്ഡിതനും എഞ്ചിനീയറുമായ എ.എം. മുഹമ്മദ് അഷ്‌റഫ് നിര്യാതനായി.
ദീര്‍ഘകാലം റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ടായിരുന്നു. റിയാദ് - പൊന്നാനി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
ഗള്‍ഫിലെക്ക് പോകുന്നതിന് മുന്‍പ് കോഴിക്കോട് ആര്‍.ഇ.സിയില്‍ പ്രൊഫസര്‍ ആയിരുന്നു.
ഇസ്ലാമിക,സാമൂഹ്യ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസ ജീവിത കാലത്തും ശേഷം പൊന്നാനിയിലും
സജീവ സാന്നിദ്ധ്യമായിരുന്നു.
പ്രമുഖ ഇസ്ലാമിക പണ്ഡിതനും തമിഴ്‌നാട് ഇലക്ട്രിസിറ്റി ചീഫ് എന്‍ഞ്ചിനിയറുമായിരുന്ന പരേതനായ എ.എം. ഉസ്മാന്‍ സാഹിബിന്റെ മുത്ത മകനാണ്. പൊന്നാനി ചന്തപ്പടിയിലായിരുന്നു താമസം.
ഭാാര്യ സുലൈഖ. മക്കള്‍: ഫൗസിയ, ഫുവാദ് (ഇരുവരും ദുബായ്), ഫൗസാന്‍
മരുമക്കള്‍: ജംഷിദ് (ദുബായ്), അസീജ, അസീറ.
സഹോദരങ്ങള്‍: എ.എം സാലിഹ്, എ.എം അമീന്‍ (എന്‍.ഐ.ടി കോഴിക്കോട്), ദാവൂദ്(ഒമാന്‍), ആമിന ബീവി (ചെന്നൈ)






