മദീന - മസ്ജിദുന്നബവിയിൽ എത്തുന്ന വിശ്വാസികൾക്ക് ഏറെ സൗകര്യവും ആശ്വാസകരവുമായി മസ്ജിദുന്നബവി കാര്യാലയം പുതിയ സാങ്കേതിക സേവനം ആരംഭിച്ചു. മസ്ജിദുന്നബവിയിൽ ഒഴിവുള്ള സ്ഥലങ്ങൾ, ഒഴിവില്ലാത്ത സ്ഥലങ്ങൾ, നമസ്കാരം നിർവഹിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ എന്നിവയെല്ലാം പള്ളിയിൽ എത്തുന്നതിനു മുമ്പു തന്നെ അന്വേഷിച്ച് ഉറപ്പു വരുത്താൻ റമദാൻ ഒന്നു മുതൽ ആരംഭിച്ച പുതിയ സേവനം വിശ്വാസികളെ സഹായിക്കുന്നു. മസ്ജിദുന്നബവി സന്ദർശകർക്ക് (https://t.co/G4rIlRSxI1?amp=1) എന്ന ലിങ്ക് വഴി പുതിയ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. അംഗീകൃത ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച്, വിശ്വാസികളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനും തിക്കിൽ നിന്നും തിരക്കിൽ നിന്നും അവരെ അകറ്റിനിർത്താനുമാണ് മസ്ജിദുന്നബവികാര്യ വകുപ്പ് ശ്രമിക്കുന്നത്.