കാസര്‍കോട് സ്വദേശിയായ വ്യവസായി ദമാമില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദമാം- അല്‍ കോബാറിലെ പ്രമുഖ പ്രവാസി വ്യവസായി  കാസര്‍കോട് സ്വദേശി  കോവിഡ് ബാധിച്ചു മരിച്ചു. കാസര്‍കോട് ബായാര്‍ പാദാവ് പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഹ്്മാന്‍ ആവള  (56 )യാണ് മരിച്ചത്.

മൂന്നാഴ്ചയായി ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. അല്‍ കോബാറില്‍ നിരവധി സ്ഥാപങ്ങളുടെ ഉടമയായ ഇദ്ദേഹം കാസര്‍കോട് ബായാറിലെ സന കോംപ്ലക്‌സ ഉടമ കൂടിയാണ്.

പ്രവാസ ലോകത്ത് സാമൂഹ്യ രംഗത്തു ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന ഇദ്ദേഹം നാട്ടിലും പ്രവാസ ലോകത്തും വലിയ ഒരു സൗഹൃദ വലയത്തിനുടമയാണ്. അല്‍ കോബാറില്‍ കുടുംബവുമൊരുമിച്ചാണ് താമസം. ഭാര്യ സീനത്ത്, മക്കള്‍: സന, സുഹൈല്‍, അദ്‌നാന്‍, അഫ്‌നാന്‍. സഹോദരങ്ങള്‍ ഉബൈദ്, ഇബ്രാഹിം, കാസിം മുഹമ്മദ്.
ദമാം മെഡിക്കല്‍ കോംപ്ലക്‌സ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കാസര്‍കോട്  ജില്ലാ സോഷ്യല്‍ ഫോറത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

 

Latest News