ദോഹ- ഖത്തറില്‍ കോവിഡ് ബാധിച്ച് പാലക്കാട്, പൊന്നാനി സ്വദേശികള്‍ മരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മെബൈരീക് കോവിഡ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന പാലക്കാട് സ്വദേശി വടക്കുംചാലില്‍ അസൈനാര്‍ (42), റൂസിയ ഗ്രൂപ്പിന്റെ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന പൊന്നാനി സ്വദേശി അബൂബക്കര്‍ എന്നിവരാണ് മരിച്ചത്.
സ്വദേശിയുടെ വീട്ടില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്നു അസൈനാര്‍. ബുഷറയാണ് ഭാര്യ. മുഹമ്മദ് ഷാനിബ്, ഫാത്തിമ സന മക്കളാണ്. ദോഹ. ഖത്തറില്‍ പൊന്നാനി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.
ഇരുപത്തഞ്ച് വര്‍ഷത്തോളമായി റൂസിയ ഗ്രൂപ്പിന്റെ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന അബൂബക്കറും കോവിഡ് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. സാജിതയാണ് ഭാര്യ. ഷഫീല്‍, ഷാന, ശബ്‌ന മക്കളാണ്
മൃതദേഹങ്ങള്‍ വ്യാഴാഴ്ച അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.
അബൂബക്കറിന്റെ വിയോഗത്തില്‍ റൂസിയ ഗ്രൂപ്പ് മാനേജ്‌മെന്റും ജീവനക്കാരും അനുശോചനമറിയിച്ചു