പി.സി.ആര്‍ നെഗറ്റീവ് ഇല്ലാതെ ഷാര്‍ജയില്‍ വിമാനമിറങ്ങാനാവില്ല

ഷാര്‍ജ- വിമാനത്താവളത്തിലെ കോവിഡ് പ്രോട്ടോകോളില്‍ മാറ്റം. 72 മണിക്കൂറിനിടെ എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മാത്രമേ ഷാര്‍ജയില്‍ വിമാനമിറങ്ങാനാവൂ.
വിവിധ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായി പടരുന്നതാണ് തീരുമാനത്തിന് കാരണമെന്ന് എമര്‍ജന്‍സി വിഭാഗം അറിയിച്ചു. വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകുകയും വേണം.

 

Latest News