ആലപ്പുഴയില്‍ ക്ഷേത്ര ഉത്സവത്തനിടെ സംഘർഷം 15 കാരന്‍ കുത്തേറ്റു മരിച്ചു

ആലപ്പുഴ- ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ 15 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു.

പടയണിവട്ടം സ്വദേശി അഭിമന്യു ആണ്​ മരിച്ചത്​. വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ്​  പത്താം ക്ലാസ്​ വിദ്യാർഥിക്ക് കുത്തേറ്റത്.

 പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്‍റെ മകനുമാണ്​. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ്​ പുതിയ സംഭവമെന്ന് പറയുന്നു.

Latest News