ആലപ്പുഴ- ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ 15 വയസ്സുകാരന് കുത്തേറ്റു മരിച്ചു.
പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് പത്താം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റത്.
പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്റെ മകനുമാണ്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് പുതിയ സംഭവമെന്ന് പറയുന്നു.






