Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റമദാനില്‍ ഉംറക്ക് പോകുന്നവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

റമദാനില്‍ ഉംറക്ക് പോകുന്നവര്‍ ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ സ്വന്തം അനുഭവത്തില്‍ സലാഹ് കാരാടന്‍ എഴുതുന്നു.

മദാനിൽ ഒരിക്കൽ മാത്രമേ ഉംറക്ക് അനുമതി ലഭിക്കുകയുള്ളു.

നമസ്കാരങ്ങളിൽ പങ്കെടുക്കാൻ അനുമതിയുടെ എണ്ണത്തിന് നിർബന്ധമില്ലെന്നാണ് അറിഞ്ഞത്.

നമ്മൾ ഏതെങ്കിലും ഒരു പാർക്കിംഗ് സെലക്ട് ചെയ്യണം. പിന്നീട് മാറ്റാവുന്നതാണ്. 20 റിയാൽ Eatmarna അപ്ലിക്കേഷനിലൂടെ ട്രാസ് പോർട്ടേഷൻ അടയ്ക്കാം. അല്ലെങ്കിൽ അവിടെ വെച്ച് പൈസ അടയ്ക്കാം. ജിദ്ദയിൽ നിന്ന് പോകുന്നവർക്ക് കുദൈ പാർക്കിംഗ് ലോട്ടാണ് സൗകര്യം.

നമുക്ക് അനുമതി ലഭിച്ച ബാർകോഡ് ഏകദേശം അരമണിക്കുറിലേ സജീവമാക്കുകയുള്ളു. ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ അവർക്ക് നാം ട്രാസ്പോർട്ടേഷൻ പൈസ അടച്ചിട്ടുണ്ടോ എന്നറിയാൻ സാധിക്കും.

കൊവിഡിന്റെ വ്യാപനം മുൻ നിർത്തി എല്ലാം വളരെ ശ്രദ്ധപുലർത്തിയാണ് കൈകാര്യം ചെയ്യുന്നത്. ത്വവാഫ് ചെയ്യുമ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളവരേയും പ്രായമായവരേയും ആദ്യത്തെ വരിയിൽ നിൽക്കാൻ സമ്മതിക്കുന്നുണ്ട്. കഴിവിന്റെ പരമാവധി അകലം പാലിച്ച് നടക്കുവാൻ അവർ സൗമ്യമായി പറയുന്നുണ്ട്. ആളുകൾ അത് സ്വയം പാലിക്കുന്നുണ്ട്. സേവനത്തിനും സഹായത്തിനും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്.

ഉംറക്കാരായ നാം അദ്ധിക്കേണ്ടത് :

1. കഴിവിന്റെ പരമാവധി സൗദി സർക്കാറിന്റെ നിർദേശങ്ങൾ പാലിക്കുക.

2. ഹറമിൽ പ്രവേശിച്ചു കഴിഞ്ഞാൽ നമ്മൾ എത്ര സമയം അവിടെ ഇരിക്കുന്നുണ്ടെന്ന പരിശോധന ഇല്ല. പക്ഷെ നമ്മുടെ ധാർമിക ബാധ്യതയാണ് നമുക്ക് അനുവദിച്ച സമയത്തിനകം നമ്മുടെ ഉംറ നിർവ്വഹിച്ച് പുറത്തിറങ്ങുക എന്നത്. 3 മണിക്കൂർ ഇടവിട്ട് ഉംറ സമയം നൽകുന്നത് അവിടെ തിരക്ക് കുറക്കാനും കഴിവിന്റെ പരമാവധി അകലം പാലിച്ചുകൊണ്ട് ഉംറ നിർവ്വഹിക്കാനുമാണ്.

ഒരിക്കലും അനുമതി ലഭിക്കാതെ ഉംറക്ക് പോകരുത്, അനുമതി ഇല്ലാതെ പോകുന്നവർക്ക് ശിക്ഷാനടപടികളുണ്ട്.

Latest News