ദുബായ്- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,492 പേര് രോഗമുക്തി നേടി. നാല് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,89,495 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 4,73,398 പേര് രോഗമുക്തി നേടി. ഇതുവരെ 1,541 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിശുദ്ധ റമദാനില്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. കോവിഡ് നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.






