Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുണ്ട് മടക്കി കുത്തി ലാലേട്ടന്‍റെ ആക് ഷന്‍ രംഗങ്ങള്‍; ആറാട്ട് ടീസർ കാണാം

കൊച്ചി- മോഹൻലാൽ നായകനാകുന്ന ചിത്രം ആറാട്ടിന്റെ ടീസർ പുറത്തുവിട്ടു. മോഹൻലാലിൻറെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. മുണ്ട്​ മടക്കിക്കുത്തിയുള്ള ആക് ഷ രംഗങ്ങൾ കാണിക്കുന്ന ടീസറില്‍ തെലുഗ്​ ഭാഷയിലുള്ള ഡയലോഗുമുണ്ട്​. വില്ലന്​ ശേഷം ബി. ഉണ്ണികൃഷ്​ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമായ  ആറാട്ട് ആരാധകർ  പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്​​.

 

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ആക് ഷന്‍ ഡ്രാമയാണ് ആറാട്ട്. തികഞ്ഞ മാസ് മസാല പടമായിരിക്കുമിതെന്ന് ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.  ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ്ചിത്രം.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്.

ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദരാബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

 

 

നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest News