Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്തരീക്ഷത്തിലെ കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന ഉപകരണത്തിന് അംഗീകാരം

കൊറോണ വൈറസിൽ നിന്ന് 99 ശതമാനം സുരക്ഷ

കൊച്ചി - പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ അന്തരീക്ഷ വായുവിലുള്ള കൊറോണ വൈറസുകളെ നിർവീര്യമാക്കുന്ന പുതിയ ഉപകരണത്തിന് ശാസ്ത്രീയ അംഗീകാരം. വൈറസ്, ബാക്ടീരിയ ജന്യരോഗങ്ങളിൽ നിന്ന് പൊതുസ്ഥലങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുവാൻ ഉദ്ദേശിച്ച് വിപണിയിലിറക്കിയ 'വൂൾഫ്  എയർ മാസ്‌ക്കി'നാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്തെ ആർ.ജി.സി.ബിയിൽ നടത്തിയ പരീക്ഷണത്തിൽ 99% സാർസ് കോവ്-2 വൈറസുകളേയും നിർവീര്യമാക്കുവാൻ ഈ ഉപകരണത്തിന് സാധിക്കുമെന്ന് കണ്ടെത്തുകയുണ്ടായി. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.
ചെറിയ മുറികൾ മുതൽ ആയിരം ചതുരശ്ര അടി വരെ വിസ്തീർണമുള്ള നമ്മുടെ പൊതു ഇടങ്ങൾ ആശുപത്രികൾ, തിയേറ്ററുകൾ ഉൾപ്പെടെയുള്ള  സ്ഥലങ്ങൾ അണുവിമുക്തമാക്കാൻ ഈ ഉപകരണത്തിലൂടെ ഇനി ചുരുങ്ങിയ ചെലവിൽ കഴിയും. 


ആളുകൾ ധാരാളമായി കയറുന്ന പൊതു ഇടങ്ങളിൽ നിന്ന് അവരെ ഒഴിപ്പിക്കാതെ തന്നെ അവിടുത്തെ വായു അണുവിമുക്തമാക്കാൻ ഈ ഉപകരണത്തിലൂടെ സാധിക്കുമെന്നതാണ് വൂൾഫ് എയർ മാസ്‌കിന്റെ പ്രത്യേകത. ജർമ്മൻ രൂപകൽപനയിൽ ഡെന്മാർക്കിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ എയർ മാസ്‌ക് നിർമിച്ചിരിക്കുന്നത്. 
സി.ഇ, ആർ.ഒ.എച്ച്.എസ് തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിന് കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ട് അപ്പ് ഇന്ത്യ അംഗീകാരവും ലഭിച്ചിട്ടുണ്ട്. എം.എസ്.എം.ഇ കോവിഡ് സൊല്യൂഷൻ ഓഫ് ദ ഇയർ-2020 അവാർഡ്, സോഷ്യൽ ഇന്നവേഷനുള്ള ബിസിനസ് മിന്റ് നേഷൻ വൈഡ് അവാർഡ് എന്നിവയുടെ പുരസ്‌കാരങ്ങളും ലഭിച്ചു.
 

Latest News