Sorry, you need to enable JavaScript to visit this website.

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം, എല്ലാവർക്കും എൻ.ഒ.സി

റിയാദ്- നേപ്പാൾ വഴി സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനിടെ നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം. നേപ്പാളിൽ എത്തിയ നാളെ യാത്ര തിരിക്കേണ്ട മുഴുവൻ ഇന്ത്യക്കാർക്കും എൻ.ഒ.സി കൊടുക്കാൻ നടപടിയായി. ഇ.ടി മുഹമ്മദ് ബഷീർ എം.പി അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് നാളെ യാത്ര തിരിക്കേണ്ട നേപ്പാളിൽ എത്തിയ എല്ലാവർക്കും എൻ.ഒ.സി കൊടുത്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി നേപ്പാളിൽ വഴി സൗദിയിലേക്ക് പോകുന്നവരുടെ യാത്രയ്ക്ക് പ്രയാസം നേരിട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലാണ് ഇക്കാര്യത്തിൽ അനുകൂല തീരുമാനത്തിലെത്തിയത്. ഇന്നും നാളെയുമായി സൌദിയിലേക്ക് വിവിധ രാജ്യങ്ങള്‍ വഴി പോകുന്നവര്‍ക്ക് ആശ്വാസമാണ് ഇന്നത്തെ നടപടി. വരും ദിവസങ്ങളിലെ യാത്രയ്ക്കും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാര്‍.

Tags

Latest News