ഖത്തറില്‍ 46 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ പി.സി.ആര്‍ പരിശോധന

ദോഹ- ഖത്തറില്‍ 46 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ പി.സി.ആര്‍ പരിശോധന നടത്താമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ 45 കേന്ദ്രങ്ങളിലാണ് പരിശോധന അനുവദിച്ചിരുന്നത്. അല്‍ കീസയിലുള്ള അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്.

ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി നടത്തിയിരുന്ന പി.സി.ആര്‍ പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഈ കേന്ദ്രങ്ങളുടെ പ്രാധാന്യം കൂടുകയാണ്. 300 റിയാലാണ് ടെസ്റ്റിന് പരമാവധി വാങ്ങാവുന്ന ചാര്‍ജെന്നും ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുണ്ട്.

Tags

Latest News