കോവിഡ് കേസുകള്‍ കുതിക്കുന്നു; ഖത്തറില്‍ ആശുപത്രി സൗകര്യം കൂട്ടി അധികൃതർ

ദോഹ- ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. ആശുപത്രി അഡ്മിഷനുകള്‍ ആവശ്യമുള്ള രോഗികള്‍ നിത്യവും കൂടുന്നു. അടിയന്തിര പരിഹാരമെന്ന നിലക്ക് ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രിയിലെ പുതിയ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം തുറന്നു

കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി 100 അക്യൂട്ട് ബെഡ്ഡുകള്‍ കൂടി നല്‍കുന്ന ഹസ് മെബൈറീക്ക് ജനറല്‍ ഹോസ്പിറ്റലിലെ പുതിയ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.

കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാരണം ആശുപത്രി ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ആരോഗ്യമേഖലയുടെ നടപടികളുടെ ഭാഗമായി ഈ മാസം ആദ്യത്തില്‍ വകറ ഹോസ്പിറ്റലിനെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു.

Latest News