ജഡ്ജി അവധിയില്‍; കെ.എം.ഷാജിക്കെതിരായ വിജിലസ്‍ കേസ് 23 ലേക്ക് മാറ്റി

തിരുവനന്തപുരം- മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് വിജിലൻസ് കോടതി മാറ്റിവെച്ചു. ഈ മാസം  23ലേക്കാണ് മാറ്റിയത്. ജഡ്ജി അവധിയിലായതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്.

കെ.​എം. ഷാ​ജി അ​ന​ധി​കൃ​ത​മാ​യി 1.47 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്‌ സ​മ്പാ​ദി​ച്ചെ​ന്നാണ് കേസ്. വിജിലൻസ് സംഘം തിങ്കളാഴ്ച ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ രേഖകളില്ലാത്ത അരക്കോടി രൂപ കണ്ടെടുത്തതായും വിജിലന്‍സ് വെളിപ്പെടുത്തി.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഗൾഫ് നാടുകളിലെ ഉൾപ്പെടെ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.

Latest News