ഖത്തറില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളുടെ സമയത്തില്‍ മാറ്റം

ദോഹ- റമദാനില്‍ ലുസൈല്‍, അല്‍ വകറ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്രങ്ങള്‍ ഉച്ചക്ക് ഒരു മണി മുതല്‍ അര്‍ദ്ധരാത്രി വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാത്രി 11 മണി കഴിഞ്ഞാല്‍ വാഹനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.

റമദാനിലുടനീളം എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി മുതല്‍ അര്‍ദ്ധരാത്രി വരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ രണ്ടാമത്തെ ഡോസുകള്‍ക്ക് മാത്രമാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുക. ഫൈസര്‍ / ബയോണ്‍ടെക്കിന്റെ ആദ്യ ഡോസെടുത്ത് 21 ദിവസം കഴിഞ്ഞും മോഡേണയുടെ ആദ്യ ഡോസെടുത്ത് 28 ദിവസം കഴിഞ്ഞുമാണണ് രണ്ടാമത്തെ ഡോസ് നല്‍കുക.

Latest News