റമദാന്‍ കാരുണ്യം: യു.എ.ഇ 700 തടവുകാരെ മോചിപ്പിക്കുന്നു

അബുദാബി- റമദാന്‍ പ്രമാണിച്ച് യു.എ.ഇ തടവുകാരെ മോചിപ്പിക്കുന്നു. അബുദാബി, ഷാര്‍ജ, അജ്മാന്‍ ജയിലുകളില്‍ കഴിയുന്ന 700 തടവുകാരെയാണ് റമദാന്‍ പ്രമാണിച്ച്  മോചിപ്പിക്കുന്നത്. അബുദാബിയില്‍ 439 തടവുകാരെ വിട്ടയക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 206 തടവുകാര്‍ക്കും അജ്മാന്‍ ഭരണാധിരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് 55 തടവുകാര്‍ക്കും മാപ്പു നല്‍കി വിട്ടയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തെറ്റുകളില്‍ പശ്ചാത്തപിച്ച് പുതിയൊരു ജീവിതം നയിക്കാന്‍ തടവുകാര്‍ക്കു റമദാനില്‍ അവസരം ലഭിക്കും.

 

Tags

Latest News