മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

കൊച്ചി- മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിന് ഹൈക്കോടതിയിൽനിന്ന് സുപ്രധാന വിധി. ശരീഅത്ത് നിയമപ്രകാരമുള്ള ഖുൽഅ് മുസ്‌ലിം സ്ത്രീകൾക്ക് സ്വീകരിക്കാമെന്നാണ് ഹൈക്കോടതി വിധി. വിവാഹ സമയത്ത് ഭർത്താവിൽനിന്ന് സ്വീകരിച്ച മഹറും മറ്റു പാരിതോഷികങ്ങളും ഭർത്താവിന് തിരികെ നൽകി വിവാഹബന്ധം വേർപെടുത്താവുന്ന രീതിയാണ് ഖുൽഅ്. ബന്ധം വേർപെടുത്തുന്നതിനു മുമ്പ് ഇരുവരും അനുരഞ്ജന ശ്രമങ്ങൾ നടത്തിയിരിക്കണമെന്നും കോടതി നിർദേശിച്ചു. മറ്റു പാശ്ചാത്യ രാജ്യങ്ങളിൽ മുസ്്‌ലിം സ്ത്രീകൾക്ക് ഖുൽഅ് പ്രകാരം വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഖുൽഅ് പ്രകാരമുള്ള വിവാഹമോചന കേസുകൾ കുടുംബ കോടതികൾ വേഗത്തിൽ തീർപ്പു കൽപ്പിക്കണമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖും സി .എസ് ഡയസും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കെ. മായൻകുട്ടി മേത്തറായിരുന്നു ഈ കേസിലെ അമിക്കസ് ക്യൂറി.
 

Latest News