റിയാദ്- സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് 75 വയസ്സ് പിന്നിട്ടവര്‍ക്ക് ഇനി മുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ആനുകൂല്യം വിദേശികള്‍ക്കും ലഭ്യമാകും. കുത്തിവെപ്പ് എടുക്കാന്‍ ആഗ്രഹിക്കുന്ന വയോധികര്‍ക്ക് ഏറ്റവും അടുത്തുള്ള വാക്‌സിന്‍ സെന്ററിനെ സമീപിക്കാമെന്നും മന്ത്രാലയം വിശദമാക്കി.
842 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 706 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. 11 പേരാണ് ഇന്നലെ കോവിഡ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,99,277 ആയി. ഇവരില്‍ 3,84,027 പേര്‍ രോഗമുക്തി നേടി. മൊത്തം 6,765 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്ന 8,485 രോഗികളില്‍ 950 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.






