മൂവാറ്റുപുഴ- മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഡനം. അസം സ്വദേശിയായ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ലൈംഗികാവയവങ്ങളിൽ കുട്ടിക്ക് മാരകമായ ക്ഷതമേറ്റതായും റിപ്പോർട്ടുണ്ട്. കുട്ടിയുടെ കാലിന് ഒടിവുള്ളതായും നേരത്തെ കയ്യൊടിഞ്ഞതിനും തെളിവുണ്ട്. ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നൽകിയിട്ടില്ലെന്നും കണ്ടെത്തി.






