കെ.എം. ഷാജിയുടെ വീട്ടില്‍ 50 ലക്ഷം രൂപ കണ്ടെത്തിയെന്ന് വിജിലന്‍സ്

കണ്ണൂർ- അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ കണ്ടെത്തിയതായി വിജിലന്‍സ്. കണ്ണൂരിലെ വീട്ടിലാണ് പണം കണ്ടെത്തിയത്. കോഴിക്കോട്ടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. 
വിജിലൻസ് എസ്.പി ശശിധരന്‍റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. രാവിലെ ഒമ്പത് മണിയോടെയാണ്  രണ്ട് വീടുകളിലും ഒരേ സമയത്ത് പരിശോധന ആരംഭിച്ചത്. 

പൊതുപ്രവർത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം ആരംഭിച്ചത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.


വരവില്‍ കവിഞ്ഞ സമ്പാദ്യം: കെ.എം.ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

 

Latest News