കോഴിക്കോട്- അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തു. ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടില്‍ രാവിലെ മുതല്‍ പരിശോധന തുടരുകയാണ്. വിജിലന്‍സ് എസ്.പി. ശശിധരന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ യൂണിറ്റാണ് പരിശോധന നടത്തുന്നത്.
ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സിന് കേസെടുക്കാന്‍ കോടതി അനുമതി ആവശ്യമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവേ കോഴിക്കോട് വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതി പ്രത്യേക കോടതി ജഡ്ജി ടി.മധുസൂദന്‍ വ്യക്തമാക്കിയത്.