രാജകുടുംബം അയച്ച വിമാനത്തില്‍ യൂസഫലി അബുദാബിയില്‍; നട്ടെല്ലിനു ക്ഷതം, വിദഗ്ധ ചികിത്സ നടത്തും

കൊച്ചി- കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ വിദഗ്ധ ചികിത്സക്കായി അബുദാബിയിലെത്തിച്ചു.

യു.എ.ഇ രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലേക്ക് പോയത്. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയിരുന്നു.

ഞായറാഴ്ച പനങ്ങാട്ട്  ഹെലികോപ്റ്റര്‍ ഇടിച്ചിരക്കിയതിനെ തുർന്ന് യൂസഫലി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

Latest News