Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ- ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടന്ന തമിഴ്‌നാട്ടില്‍ ശ്രീവില്ലിപുത്തുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിഎസ്ഡബ്ല്യൂ മാധവ റാവു കോവിഡ് ബാധിച്ച് മരിച്ചു. ആഴ്ചകള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ച മാധവ റാവു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വോട്ടെടുപ്പിനു ശേഷമാണ് മരണം എന്നതിനാല്‍ റീ പോളിങ് നടക്കില്ല. മേയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ മാധവ റാവു ജയിക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. മാധവ റാവുവിന്റെ മരണത്തില്‍ എഐസിസി അനുശോചനം അറിയിച്ചു.
 

Latest News