Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 1,931 പേര്‍ക്കുകൂടി കോവിഡ്

അബുദാബി- 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 1,931 പേര്‍ക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,833 പേര്‍ രോഗമുക്തി നേടുകയും മൂന്നു പേര്‍ മരിക്കുകയും ചെയ്തു.

 രാജ്യത്തെ ആകെ രോഗികള്‍ 4,81,937 ആയി. രോഗമുക്തി നേടിയവര്‍ ആകെ 4,66,804. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍-13,604. ആകെ മരണം-1,529.  

പുതുതായി 2,37,130   പരിശോധനകള്‍ കൂടി നടന്നതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധന 40 ദശലക്ഷത്തിലേറെയായി. വ്യാപകമായി കോവിഡ് പ്രതിരോധ കുത്തിവെപ്പും നടന്നുവരുന്നു.

 

Latest News