Sorry, you need to enable JavaScript to visit this website.

ലിങ്ക്ഡ്ഇന്നിലും ഡേറ്റ ചോര്‍ച്ച; യൂസര്‍മാരുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്

വാഷിങ്ടന്‍- മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡിഇന്നില്‍ നിന്നും യൂസര്‍മാരുടെ വ്യക്തിവിവരങ്ങളടക്കം ചോര്‍ന്നു. ചോര്‍ത്തിയെടുത്ത ഡേറ്റാ ശേഖരം പരസ്യമായി വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ലിങ്ക്ഡ്ഇന്‍ അറിയിച്ചു. 

അതേസമയം ഇത് ഡേറ്റാ സ്വകാര്യതാ ലംഘനമല്ലെന്നും സ്വകാര്യ അക്കൗണ്ടുകളുടെ ഡേറ്റ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും എത്ര യൂസര്‍മാരെ ബാധിച്ചുവെന്നതു സംബന്ധിച്ച വിവരവും പുറത്തു വിടാന്‍ ലിങ്ക്ഡ്ഇന്‍ തയാറായിട്ടില്ല. 50 കോടി ലിങ്ക്ഡ്ഇന്‍ യൂസര്‍മാരുടെ പ്രൊഫൈലുകളില്‍ നിന്നും ഹാക്ക് ചെയ്ത ഒരു ആര്‍ക്കൈവ് ഹാക്കര്‍മാരുടെ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് സൈബര്‍ന്യൂസ് ദിവസങ്ങള്‍ക്കു മുമ്പ് റിപോര്‍ട്ട് ചെയ്തിരുന്നു.
 

Latest News