ഹോട്ടൽ തൊഴിലാളി വാഹനം ഇടിച്ചു മരിച്ചു

ബത്തേരി- ടൗണിലെ ഹോട്ടൽ തൊഴിലാളി വാഹനം ഇടിച്ചു മരിച്ചു. കോഴിക്കോട് ചക്കിലോട് പോയിൽ വത്സലനാണ്(56) മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചരയോടെ അസംപ്ഷൻ ജംഗ്ഷനിലാണ് അപകടം. റേഡ് മുറിച്ചുകടക്കുകയായിരുന്ന വത്സലനെ മീൻ കയറ്റിയെത്തിയ ഗുഡ്‌സ് ജീപ്പാണ് ഇടിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
 

Latest News