ബത്തേരി- ടൗണിലെ ഹോട്ടൽ തൊഴിലാളി വാഹനം ഇടിച്ചു മരിച്ചു. കോഴിക്കോട് ചക്കിലോട് പോയിൽ വത്സലനാണ്(56) മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചരയോടെ അസംപ്ഷൻ ജംഗ്ഷനിലാണ് അപകടം. റേഡ് മുറിച്ചുകടക്കുകയായിരുന്ന വത്സലനെ മീൻ കയറ്റിയെത്തിയ ഗുഡ്‌സ് ജീപ്പാണ് ഇടിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.