ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കൊച്ചി- അങ്കമാലിയിൽ കാലടി എം.സി റോഡിൽ ഒലിയം കപ്പോളക്ക് മുമ്പിൽ ബൈക്കിൽ വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ഞപ്ര ചുള്ളി വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ആൽവി(24)നാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരു മണിക്കാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയി. ബൈക്കിന് പുറകിൽ ഇരുന്ന തിരുതനത്തിൽ വീട്ടിൽ ജോർജ് മകൻ അമൽ(23) അങ്കമാലി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
 

Latest News