Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാം പ്രവാസി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ദമാം പ്രവാസി റീജിയണൽ കമ്മിറ്റി കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്.

ദമാം - പ്രവാസി സാംസ്‌കാരിക വേദി ദമാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം 5.30 വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും രക്തം നൽകാൻ എത്തി. 
റമദാൻ ആഗതമാകുന്ന പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്. കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ ഡോ. അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, ഡോ. അഫ്രാ ദായൽ, പ്രവാസി റീജീയണൽ പ്രസിഡന്റ് ഷബീർ ചാത്തമംഗലം, വെൽവെയർ വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ, വിവിധ റീജീയണൽ-ജില്ലാ ഭാരവാഹികളായ തൻസീം കണ്ണൂർ, റഊഫ് ചാവക്കാട്, അബ്ദുറഹിം, ജമാൽ കൊടിയത്തൂർ, സലീം കണ്ണൂർ, ഷരീഫ് കൊച്ചി, ഷമീം പാപ്പിനിശ്ശേരി, മുഹ്‌സിൻ ആറ്റശ്ശേരി, അൻവർ പാലക്കാട്, സിയാദ്, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, അയ്മൻ സഈദ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് എം.കെ. ഷാജഹാൻ, അൻവർ സലീം, ഷമീർ, പർവേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Latest News