ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കോവിഡ്

നാഗ്പൂര്‍- രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. 70കാരനയാ ഭാഗവതിനെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആര്‍എസ്എസ് ട്വീറ്റിലൂടെ അറിയിച്ചു. സാധാരണ രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും ആശുപത്രിയില്‍ നിരീക്ഷണവും പരിശോധനകളും നടക്കുകയാണെന്നും അറിയിച്ചു. മാര്‍ച്ച് ഏഴിന് ഭാഗവത് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

Latest News