റമദാന്‍ തുടങ്ങുന്നത് വരെ ഒമാനില്‍ കര്‍ഫ്യൂ ഇല്ല

മസ്‌കത്ത് - റമദാന്‍ തുടങ്ങുന്നത് വരെ ഒമാനില്‍ പ്രഖ്യാപിച്ച കര്‍ഫ്യു റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യം കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയായിരുന്നു ഭാഗിക ലോക് ഡൗണ്‍. ഇതിനാണ് താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചത്. റമദാന് മുന്നോടിയായ ഒരുക്കങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് സൗകര്യം ചെയ്യാനാണ് കര്‍ഫ്യൂ നീക്കിയത്.
കുറഞ്ഞ കാലത്തേക്കാണെങ്കിലും കര്‍ഫ്യൂ ഇളവ് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. അതേസമയം രാജ്യത്തേക്കുള്ള സന്ദര്‍ശക വിസക്കാരുടെ പ്രവേശനം നിയന്ത്രണം നിലവില്‍ വന്നു. താമസ വിസ ഉള്ളവര്‍ക്കും ഒമാന്‍ സ്വദേശികള്‍ക്കും മാത്രമാണ് ഇനി മുതല്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശന അനുമതി ലഭിക്കുക. വിദേശത്തുനിന്ന് വരുന്നവര്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് വിധേയരാകണം.

 

Latest News