കണ്ണൂര്‍- തൊക്കിലങ്ങാടി കാനറ ബാങ്ക് ശാഖ മാനേജറെ ഓഫീസനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി കെ. സ്വപ്‌ന (38)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ എത്തിയ ജീവനക്കാരിയാണ് സ്വപ്നയെ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയെന്ന് സൂചന നല്‍കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സെപ്തംബറിലാണ് സ്വപ്‌ന ഇവിടെ മാനേജരായി ചുമതലയേറ്റത്. ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. രണ്ടു മക്കളുണ്ട്. ഇവര്‍ക്കൊപ്പം നിര്‍മലഗിരി കുട്ടിക്കുന്നിലാണ് താമസിച്ചിരുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് മാനസികാരോഗ്യ വിദഗ്ധരെ കണ്ട് സഹായം തേടുക. ഈ നമ്പറുകളിലും സഹായം ലഭ്യം: പ്രതീക്ഷ (കൊച്ചി ) -0484 2448830, മൈത്രി ( കൊച്ചി )- 0484 2540530, ഹെല്‍പ് ലൈന്‍- 1056, 0471- 2552056.






