ധാക്ക-ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്‌സിന്‍ നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എംഎം നരവനെയാണ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അവിടുത്തെ സൈനിക മേധാവിയായ ജനറല്‍ അസീസ് അഹമ്മദിന് വാക്‌സിന്‍ കൈമാറിയത്.
വാക്‌സിന്‍ കൈപ്പറ്റിയ ബംഗ്ലാദേശ് സൈനിക മേധാവി തുടര്‍ന്ന് ഇന്ത്യയുടെ ഉദാരതയ്ക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ജനറല്‍ നരവനെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും അവിടെയെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സൈനിക മേധാവികളുടെ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഭാവിയില്‍ വേണ്ട സഹകരണത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചയുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.






