Sorry, you need to enable JavaScript to visit this website.
Sunday , April   11, 2021
Sunday , April   11, 2021

ഖത്തറില്‍ പി.സി.ആര്‍ ടെസ്റ്റിന് നിരക്ക് കുറച്ചു; പ്രവാസികള്‍ക്ക് ആശ്വാസം

ദോഹ- ഇന്നുമുതല്‍ യാത്രക്കാവശ്യമായ പി.സി. ആര്‍. ടെസ്റ്റിന് 300 റിയാല്‍ മാത്രം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസമായ നടപടി . നേരത്തെ 400 റിയാല്‍ മുതല്‍ 500 റിയാല്‍വരെയായിരുന്നു ചാര്‍ജ്.

കോവിഡ് ഭീഷണി രൂക്ഷമായതിനെ തുടര്‍ന്ന് ഗവണ്‍മെന്റിന്റൈ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി നടത്തിയിരുന്ന പി.സി.ആര്‍ പരിശോധനകള്‍ കഴിഞ്ഞ ആഴ്ചയോടെ നിര്‍ത്തിയത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ പ്രയാസപ്പെടുത്തിയിരുന്നു. ഇളവുകള്‍ ലഭ്യമാക്കുന്നതിന് പല സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഗവണ്‍മെന്റ് അംഗീകരിച്ച 44 കേന്ദ്രങ്ങളിലും ഇന്നുമുതല്‍ 300 റിയാലിന് പി.സി.ആര്‍ ടെസ്റ്റ് നടത്താനാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest News