Sorry, you need to enable JavaScript to visit this website.

മഞ്ചേശ്വരത്ത് സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചു-എം.സി. കമറുദ്ദീന്‍

കാസർകോട്​- മഞ്ചേശ്വരത്ത്​ ബി.ജെ.പിക്ക് സി.പി.എം വോട്ട്​ മറിച്ചുവെന്ന ആരോപണവുമായി എം.സി കമറുദ്ദീൻ ​ എം.എൽ.എ . സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക്​ ചോർന്നത്  നേതൃത്വത്തിന്‍റെ അറിവോടെയാണോ എന്ന് സി.പി.എം വ്യക്​തമാക്കണമെന്ന് കമറുദ്ദീൻ ആവശ്യപ്പെട്ടു.

മണ്ഡലത്തിൽ കോൺഗ്രസ്​ ദേശീയ നേതാക്കൾ പ്രചാരണത്തിലെത്താത്തതിലും അദ്ദേഹം അതൃപ്​തി പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുമെന്ന്​ പ്രതീക്ഷിച്ചിരുന്നതായും കമറുദ്ദീൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക്​ ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തോറ്റ മഞ്ചേശ്വരം മണ്ഡലത്തിൽ കടുത്ത ത്രികോണ മത്സരമാണ്​ നടന്നത്​. സുരേന്ദ്രൻ തന്നെയാണ്​ ഇക്കുറിയും ബി.ജെ.പി സ്ഥാനാർഥി.

Latest News